Description
ബാഹ്യമായ ആഡംബരാലങ്കാരങ്ങളേക്കാള്‍ ആന്തരികചൈതന്യവും നൈസര്‍ഗികസൗന്ദര്യവുമാണ് ഇതിലെ കവിതകളില്‍ കാണാന്‍ കഴിയുന്നത്. അദ്ഭുതങ്ങള്‍ കാട്ടി അന്ധാളിപ്പിക്കുന്നില്ല. ആര്‍ഭാടങ്ങള്‍ കൊണ്ട് ഭ്രമിപ്പിക്കുന്നില്ല. ആക്രോശങ്ങളും ആരവങ്ങളും കൊണ്ട് പ്രകമ്പനം കൊളളിക്കുന്നില്ല. സന്തോഷത്തിലായാലും സന്താപത്തിലായാലും പ്രതിഷേധത്തിലായാലും പ്രതിരകണത്തിലെ ഈ സംയമനം ശ്രീ മേയ്ക്കാടിന്‍റെ സ്വത്വത്തിന്‍റെ ഭാഗമാണെന്ന് ഈ കൃതിയിലെ ഓരോ കവിതയും അടിവരയിട്ട് പറയുന്നു.
Reviews
There are no reviews yet.