Description
ഓരോശ്ലോകത്തിന്റെ വ്യാഖ്യാനത്തിലും അതിനുപോല്ബലകമായ വേദ, ബ്രാഹ്മണ, ഉപനിഷദ് ഭാഗങ്ങള് സ്പര്ശിക്കുന്നതോടൊപ്പം ഭാഗവതം, ഗീത, നാരായണീയം മുതലായവകൂടി ഓര്മ്മിച്ചുകൊണ്ടുളള വ്യാഖ്യാനരീതി വളരെ പ്രയോജനകരമാണ്. സമാവേദത്തിലൂടെ ഊഹം ഊഷാണി മുതലായവയെക്കുറിച്ചും ഋഗ്വേദത്തിലെ പുരുഷശ്ലോകത്തെക്കുറിച്ചുമുളള പരാമര്ശങ്ങള് പുതിയ അറിവ് നല്കുന്നതാണ്. വേദം, ഉപനിഷത്തുകള് മുതലായവ സാധാരണക്കാര്ക്ക് അപ്രാപ്യമാമെന്നും, പുരാണങ്ങള്, ഇതിഹാസങ്ങള്, ഗീത മുതലായവ സുഗ്രാഹ്യമാണെന്നുമുളള മിഥ്യാധാരണ അകറ്റാന് ശതശ്ലോകി എന്ന ഗ്രന്ഥത്തിന് കഴിഞ്ഞിട്ടുണ്ട്. ഓരോ ശ്ലോകത്തിന്റെ പദാര്ത്ഥത്തിന് പുറമെ അതിലടങ്ങിയ സാരവും അതിനോടു ബന്ധപ്പെട്ട മറ്റു വിജ്ഞാനശാഖകളുടെ സൂചനകളും അടങ്ങിയിട്ടുണ്ട്.
Reviews
There are no reviews yet.