Description
കൃച്ഛ്റവും സുദീര്‍ഘവുമായ തപസ്സുകൊണ്ട് ജ്ഞാനചക്ഷുസ്സിനെ സൂക്ഷ്മവും വികസ്വരവുമാക്കിയെടുത്ത “ഭാരതവര്‍ഷത്തിലെ പൂര്‍വ്വരാമൃഷീന്ദ്രډാര്‍” തങ്ങളുടെ ഉള്‍ക്കാഴ്ചകൊണ്ട് കണ്ടെത്തിയ ദാര്‍ശനികസത്യങ്ങളാണ് വേദങ്ങള്‍. വേദങ്ങളില്‍ നിന്നും ഭിന്നമായി ഭാരതീയ സംസ്കാരത്തേയോ, ജീവിതദര്‍ശനത്തേയോ ആചാരസംഹിതയേയോ, ലൗകികമായ കര്‍മ്മപദ്ധതിയേപ്പോലുമോ ചിന്തിയ്ക്കുവാന്‍ സാദ്ധ്യമല്ല തന്നെ.
അതിവിശിഷ്ടമായ സായണഭാഷ്യത്തെ പ്രായേണ അവലംബിച്ച് പരമപ്രധാനങ്ങളായ ഏതാനും സൂക്തങ്ങളേയും മന്ത്രങ്ങളേയും വിശദമായി വ്യാഖ്യാനിയ്ക്കുന്ന ഒരു ഗ്രന്ഥതല്ലജമത്രെ കോടനാട്ട് നാരായണന്‍് നമ്പൂതിരിപ്പാട് നിര്‍മ്മിച്ച “മന്ത്രാര്‍ത്ഥപ്രകാശിക” കേവലം സാരാര്‍ത്ഥംമാത്രം കൊടുത്ത് “ശ്ലോകത്തില്‍ കഴിയ്ക്കാതെ” സായണഭാഷ്യവും അന്വയാദികളും മറ്റും നല്‍കിയത് അത്യന്തം സമുചിതവും ശ്ലാഘ്യവുമായിട്ടുണ്ട്. സംസ്കൃതാഭിജ്ഞരായ ആസ്തികജനങ്ങള്‍ക്ക് ഈ വൈദികപ്രവേശകന്‍ ചെയ്തിരിക്കുന്ന ഉപകാരം അതിമഹത്താണെന്ന് നിസ്സന്ദേശം പറയാവുന്നതാണ്. അപ്രഹതമായ ഒരു നവ്യസരണി വെട്ടിത്തെളിയിക്കുന്ന ഈ ഉല്‍കൃഷ്ടഗ്രന്ഥത്തെ ആസ്തികജനങ്ങള്‍ സാനന്ദം സ്വാഗതം ചെയ്യാതിരിയ്ക്കയില്ല.
Reviews
There are no reviews yet.