Description
ജാബാലദര്‍ശനോപനിഷത്ത് കുണ്ഡലിനിയോഗയേയും അതീന്ദ്രിയാനുഭവങ്ങളും വിശദമായി ചര്‍ച്ച ചെയ്യുന്നു. താത്വികവശങ്ങളേക്കാളും പ്രായോഗികപരിശീലനത്തിലാണ് ഈ ഉപനിഷത്തിന്‍റെ ഊന്നല്‍. അഷ്ടാംഗയോഗത്തിലെ ഓരോ വിഷയത്തേയും നന്നായിത്തന്നെ വിശദീകരിക്കുന്നു. നാഡീശുദ്ധിയേയും പ്രാണായാമവിനിയോഗത്തേയും പറഞ്ഞതിനുശേഷം ആറാം ഖണ്ഡത്തില്‍ ആത്മസാക്ഷാത്കാരം ലഭിക്കാനുളള ഉത്തമ യോഗമുദ്രയായ യോനീമുദ്ര എന്ന ഏറ്റവും ശക്തമായ മുദ്രയെപ്പറ്റി വിശദീകരിക്കുന്നു. യോഗസാധനകൊണ്ട് രോഗങ്ങള്‍ മാറ്റുന്നതിനുളള രീതികളും വിശദീകരിക്കുന്നു. ധാരണ, ധ്യാനം, സമാധി എന്ന അവസ്ഥകളെപ്പറ്റിയുളള വിശകലനവും പഠനാര്‍ഹമായിത്തീരുന്നു.
Reviews
There are no reviews yet.