Description
അമരഭാരതി
ഭാരതീയവിജ്ഞാനധാരകള്‍
ഭാരതീയ വിജ്ഞാനീയത്തിന്‍റെ സമഗ്രവും പ്രകാശ പൂര്‍ണ്ണവുമായ മുഖമാണ് വൈദിക – ലൗകികസംസ്കൃത വാങ്മയം. ഋഗ്വേദസംഹിതയെ തുടര്‍ന്ന് ഭാരതത്തിലുണ്ടായ ബ്രാഹ്മണങ്ങള്‍, ആരണ്യകങ്ങള്‍, ഉപനിഷത്തുകള്‍, ശിക്ഷ, കല്പം, ശ്രൗത-ഗൃഹ്യ-ധര്‍മ്മസൂത്രങ്ങള്‍, വ്യാകരണം, നിരുക്തം, ഛന്ദസ്സ്, ജ്യോതിഷം, ആയുര്‍വ്വേദം, ധനുര്‍വ്വേദം, ഗാന്ധര്‍വ്വവേദം, സ്ഥാപത്യവേദം, അര്‍ത്ഥശാസ്ത്രം, ഇതിഹാസപുരാണം, കാവ്യ-നാടകാദികള്‍ എന്നിങ്ങനെ വിപുലവും വൈവിധ്യപൂര്‍ണ്ണവുമാണ് ഭാരതീയവിജ്ഞാനധാരകള്‍. അവയുടെ ഒരു സാമാന്യ ചിത്രം നല്‍കാനുദ്ദേശിയ്ക്കുന്ന ഗ്രന്ഥമാണിത്. ലളിതമായ ഭാഷ, സരളമായ പ്രതിപാദനം, കൃതി, കര്‍ത്താവ്, വിജ്ഞാനശാഖ എന്നിവയെക്കുറിച്ച് ലഭ്യമായ വിവരങ്ങള്‍ ക്രമബദ്ധമായി നിബന്ധിച്ചിരിയ്ക്കുന്ന ഈ ഗ്രന്ഥം തുടക്കക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഏറെ പ്രയോജനം ചെയ്യും. നമ്മുടെ വിജ്ഞാനപൈതൃകത്തില്‍ എന്തൊക്കെ അടങ്ങിയിരിയ്ക്കുന്നുവെന്ന് തിരിച്ചറിയുവാനും താല്പര്യവും ജിജ്ഞാസയുമുള്ളവര്‍ക്ക് അധികവായനയ്ക്കുള്ള വഴി തുറക്കുവാനും ഉപകരിയ്ക്കുന്ന കൃതി.
Reviews
There are no reviews yet.