Description
ആചാര്യന്‍ വരാഹമിഹിരന്‍റെ കൃതിയായ യോഗയാത്രയുടെ ആദ്യ അഞ്ചു അദ്ധ്യായങ്ങളുടെ ഗിരിജാകുമാരം വ്യാഖ്യാനമാണ് ഈ ഗ്രന്ഥം. വരാഹമിഹിരാചാര്യര്‍ ബൃഹദ്യോഗയാത്ര എന്ന മറ്റൊരു ഗ്രന്ഥം കൂടി എഴുതിയതായി കാണുന്നു. ഈ യോഗയാത്രയില്‍ ഗ്രഹസ്ഥിതികളും ശകുനങ്ങളുമാണ് അടിസ്ഥാനമാക്കിയിട്ടുളളത്. രാജാവിന്‍റെ യുദ്ധയാത്രയാണ് ഇതില്‍ പ്രധാനമായും പ്രതിപാദിയ്ക്കപ്പെടുന്നത്. യുദ്ധം തൊട്ടുമുമ്പില്‍ നില്ക്കുമ്പോള്‍ ശുഭശകുനത്തെ ആധാരമാക്കി യുദ്ധയാത്ര ചെയ്യേണ്ടിവരും. രാജാക്കന്മാര്‍ യോദം നോക്കി യുദ്ധയാത്ര ചെയ്യുന്നു-ഗ്രഹയോഗവും, ശകുനവും; കളളന്മാര്‍ ശകുനം നോക്കി ഇറങ്ങുന്നു. ബ്രാഹ്മണന്‍ നക്ഷത്രം നോക്കിയും മറ്റുളളവര്‍ മുഹൂര്‍ത്തം നോക്കിയും യാത്ര ചെയ്യുന്നു.
Reviews
There are no reviews yet.