Description
വേദാന്തസാരം, ഛാന്ദോഗ്യോപനിഷത്, ബ്രഹ്മാനന്ദം ഉപനിഷത്തുക്കളില്‍, അഷ്ടാവക്രഗീത (പരിഭാഷ), സുധാരശ്മി (കവിതകള്‍) എന്നീ കൃതികളുടെ കര്‍ത്താവായ ഭട്ടതിരിപ്പാടിന്‍റെ പ്രൌഢമായ കൃതിയാണ് – വിവേകചൂഡാമണി വ്യാഖ്യാനം. അദ്വൈതവേദാന്തസംബന്ധിയായ 586 ശ്ലോകങ്ങള്‍ക്ക് ദാര്‍ശനിക തത്വാധിഷ്ഠിതമായി വ്യാഖ്യാനിച്ചിരിയ്ക്കുന്നു. ഈ ഗ്രന്ഥത്തില്‍ അറുപതോളം ദാര്‍ശനിക വിഷയങ്ങള്‍ പ്രതിപാദിയ്ക്കപ്പെട്ടിട്ടുണ്ട്. പുരുഷാര്‍ത്ഥങ്ങളില്‍ അവസാനത്തേതായ “മോക്ഷ” പ്രാപ്തിയെക്കുറിച്ച് അതിന്‍റെ സാധനകളെക്കുറിച്ചും സവിസ്തരം വിശദീകരിയ്ക്കുന്നു. ആത്മാനത്മവിവേചനം, സ്ഥൂലശരീരം, സൂക്ഷ്മശരീരം, കാരണശരീരം, അന്നമയകോശം, പ്രാണമയകോശം, മനോമയകോശം, വിജ്ഞാനമയകോശം എന്നിവയുടെ വിവേകത്തേയും പ്രതിപാദിയ്ക്കുന്നു. സമാധി, ജീവന്മുക്തി ലക്ഷണം , ബന്ധമോക്ഷങ്ങള്‍, ചിത്തന്വഭാവവൈചിത്രം എന്നി വിഷയത്തേയും വിവരിയ്ക്കുന്നു. ഓരോ ശ്ലോകവും അദ്വൈതവേദാന്തചിന്തയുടെ ഓരോ തത്ത്വത്തെ അനാവരണം ചെയ്യുന്നു.
Reviews
There are no reviews yet.