Description
വിഷ്ണുവിന്‍റെ ധ്യാനം, അറുപതോളമുളള പര്യായങ്ങളുടെ അര്‍ത്ഥം, വിഷ്ണുവിന്‍റെ ദശാവതാരങ്ങളുടെ ധ്യാനങ്ങളും; സ്തോത്രങ്ങളും; വൈഷ്ണവപുരാണങ്ങള്‍; വൈഷ്ണവോപനിഷത്തുക്കള്‍; ഗോശാലകൃഷ്ണന്‍; വെണ്ണകൃഷ്ണന്‍; ആലിലകൃഷ്ണന്‍; വേണുഗോപാലന്‍; സന്താനഗോപാലം, കാളിയ മര്‍ദ്ധനഗോപാലം മുതലായ അര്‍ത്ഥസഹിതമുളള ധ്യാനശ്ലോകങ്ങള്‍; മുകുന്ദമാലാ, മുകുന്ദാഷ്ടകം, അച്യുതാഷ്ടകം, ഹര്യഷ്ടകം, ഡോളാഷ്ടകം, വിഷ്ണുഭുജംഗപ്രയാതസ്തോത്രം മുതലായവയും; ദശാവതാരസ്തോത്രങ്ങളും; വന്ദനശ്ലോകങ്ങളും അടങ്ങിയിരിക്കുന്നു. വൈഷ്ണവമന്ത്രങ്ങള്‍, പ്രധാനപ്പെട്ട 14 മൂലമന്ത്രങ്ങള്‍; വിഷ്ണുഗായത്രി, പരശുരാമഗായത്രി മുതലായ പത്തോളം ഗായത്രീമന്ത്രങ്ങളും ചേര്‍ത്തി രിയ്ക്കുന്നു. ശ്രീമദ് ഭാഗവതത്തിലെ നാല്പതോളം താളുകളുളള ദശാവതാരവര്‍ണ്ണനലക്ഷ്യം പ്രത്യേക മായി വിവരിയ്ക്കുന്നു. മഹാകവികളുടെ മലയാളത്തിലുളള നൂറ് ഭാഷാശ്ലോകങ്ങള്‍; കേരളത്തിലെ ജില്ല തിരിച്ച അഞ്ഞൂറോളം ക്ഷേത്രങ്ങളുടെ പട്ടിക; വിഷ്ണുഭഗവാനെ സംബന്ധിച്ച മുപ്പതോളം അഷ്ടക സ്തോത്രപട്ടികയും മറ്റ് നാല്പതോളം സ്തോത്രപട്ടികയും ചേര്‍ത്തിരിയ്ക്കുന്നു.
Reviews
There are no reviews yet.