Description
മലയാള വിവര്‍ത്തനം – ഭാഷാ പണ്ഡിതനും ഹിന്ദി അദ്ധ്യാപകനും വേദപണ്ഡിതനുമായിരുന്ന കിഴാനല്ലൂര്‍ പരമേശ്വരന്‍ നമ്പൂതിരി. വേദങ്ങളില്‍ ഐതിഹാസിക വര്‍ണ്ണന, വേദങ്ങളില്‍ രാജാക്കന്മാരുടെ ഇതിഹാസം, ഋഷിനാമങ്ങള്‍, നദികളുടെ പേരുകള്‍, നഗരങ്ങളും ദേശങ്ങളും, വേദങ്ങളില്‍ വേദവര്‍ണ്ണന, യുഗഗണനയും മനുഷ്യോല്പത്തികാലവും, സപ്തസിന്ധുദേശം മുതലായ പതിനേഴ് വിഷയങ്ങളുളള പ്രഥമഖണ്ഡത്തില്‍ വേദത്തിന്‍റെ പ്രാചീനതയെ സമര്‍ത്ഥിയ്ക്കുന്നു. ദ്വിതീയഖഖത്തിലാകട്ടെ വേദങ്ങളുടെ അപ്രൌരുഷേയത്വത്തെ പ്രതിപാദിയ്ക്കുന്നു. വികാസവാദം, വര്‍ത്തമാനവിജ്ഞാനം, മനുഷ്യോല്പത്തി, സൃഷ്ടിയുടെ ഉത്ഭവസ്ഥാനം, മൂലഭാഷസംസ്കൃതഭാഷ, പാര്‍സിഭാഷ, ഇംഗ്ലീഷ് ഭാഷ, അറബിഭാഷ, ആഫ്രിക്കയിലെ സഹലീഭാഷ, അമേരിക്കന്‍ ഭാഷ. ചൈനീസ് ഭാഷ, ജാപ്പനീസ് ഭാഷ, ദ്രാവിഡഭാഷാ, അക്ഷരവിജ്ഞാനം, അക്ഷരാര്‍ത്ഥവും ലിപിയും, വേദങ്ങളിലെ മൂന്നുലോകങ്ങളും മൂന്നുപ്രകാരങ്ങളും, യജ്ഞസംബന്ധിയായ പത്തോളം വിഷയങ്ങള്‍, ജ്ഞാനയജ്ഞം, ഉപാസനായജ്ഞം മുതലായ അറുപതോളം അപൂര്‍വ്വവും അനിതരസാധാരണവുമായ വിഷയങ്ങള്‍ ചേര്‍ത്തിരിയ്ക്കുന്നു.
Reviews
There are no reviews yet.