Description
ഹിമാലയം ആര്‍ഷഭാരതത്തിന്‍റെ ദേവഭൂമിയാണെന്നു സമര്‍ഥിക്കുന്ന ഗ്രന്ഥമാണിത്. ആദ്യന്തം സാഹസികമായ യാത്രയില്‍ ജീവന്‍റെ അവസാന കണികയും ഉളളം കയ്യില്‍ അടച്ചുപിടിച്ചു ശിവോഹമെന്ന ബലമന്ത്രത്തിന്‍റെ മര്‍മരത്തില്‍ പതിനായിരക്കണക്കിന് അടി ഉയരത്തിലേക്കാണ് യാത്ര. അപകടകരമായ ഹിമാനികള്‍ക്കിടയിലൂടെയും ഏതു നിമിഷവും സംഭവിക്കാവുന്ന കരിങ്കല്ലിടിച്ചിലിനിടയിലൂടെയും ഓക്സിജന്‍റെ അഭാവം വിസ്മരിച്ചു നടത്തിയ കാല്‍നടയാത്ര ഹൃഷികേശില്‍ നിന്നാരംഭിച്ചു ഗംഗോത്രി മുഖത്തെത്തുമ്പോള്‍ നാം വായനയുടെ ഹിമശൃംഖങ്ങളിലെത്തുന്നു.
Reviews
There are no reviews yet.