Description
ക്ഷേത്രനിര്‍മ്മാണയോഗ്യമായ സ്ഥലനിര്‍ണ്ണയം, വിഷ്ണു, ശിവന്‍, തുടങ്ങിയ ദേവന്‍മാരുടെ സ്ഥാനനിര്‍ണ്ണയം, പാദുകം, ജഗതി, കുമുദം, ഗളം പടി എന്നീ അവയവങ്ങളോടു കൂടി തറ പണിയുവാനുള്ള വിധി, ഘനദ്വാരനിര്‍മ്മാണം, ശാലാക്രമം, പഞ്ജരം, ജാലകം, എന്നീ അലങ്കാരങ്ങളോടുകൂടിയ ഭിത്തിനിര്‍മ്മാണരീതി, തൊരവുപടുക്കുന്ന രിതി, കുടത്തിന്‍മേല്‍ കഴുക്കോല്‍ പിടിപ്പിച്ച് മേല്‍പ്പുര പണിയുന്ന രീതി, ഒന്നിലധികം നിലകളോടുകൂടിയ ഛന്ദ- വികല്പാദി പ്രാസാദങ്ങളുടെ നിര്‍മ്മാണം, വൃത്തം, ദീര്‍ഘചതുരം, ഗജപൃഷ്ഠം എന്നീപ്രാസാദങ്ങളുടെ ലക്ഷണം, വലിയമ്പലം, വലിയ ബലിക്കല്ല്, മുഖമണ്ഡപം, എന്നിവയുടെ ലക്ഷണം, സ്ഥാനനിര്‍ണ്ണയം, ധ്വജലക്ഷണം, അലങ്കാരത്തോടുകൂടിയ ധ്വജനിര്‍മ്മാണരീതി നാട്യനിര്‍മ്മാണവിധി, ലക്ഷണം, ഗോപുരവിധി, മുതലായി ക്ഷേത്രനിര്‍മ്മാണസംബന്ധമായ എല്ലാ വിവരങ്ങളും അടങ്ങിയ തച്ചുശാസ്ത്രപുസ്തകമാണ് ڇതന്ത്രസമുച്ചയം- ശില്പഭാഗംڈ വിഷ്ണു, ശിവന്‍, ദുര്‍ഗ്ഗ, സുബ്രഹ്മണ്യന്‍, തുടങ്ങിയമൂര്‍ത്തികളുടേയും ഇന്ദ്രന്‍, അഗ്നി, യമന്‍, വരുണന്‍, തുടങ്ങിയ അഷ്ടദിക്ക് പാലകډാരുടേയും ധ്യാനങ്ങളും, ബിംബലക്ഷണവും ദശതാലം, പഞ്ചതാലം, എന്നീ അളവുകളിലുള്ള ബിംബനിര്‍മ്മാണം മുതലായ വിഷയങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പ്രതിക്രമം, ഗളമഞ്ചം, തുടങ്ങിയ പലതരം തറകളും, ഗോമുഖം, സോപാനം, ഘനദ്വാരം, ശ്രീകോവില്‍ വലിയ ബലിക്കല്ല് ധ്വജം, കൂത്തമ്പലം, ഗോപുരം, എന്നിവയുടെ സ്കെച്ചുകളും ചേര്‍ത്തിരിയ്ക്കുന്നു.
Reviews
There are no reviews yet.