Description
സ്മൃതിഗ്രന്ഥങ്ങള്‍ പണ്ടു മുതല്ക്കുതന്നെ ഭാരതത്തിന്‍റെ നിയമഗ്രന്ഥങ്ങളായിരുന്നു. ഭരണസംവിധാനത്തില്‍ ഇവ നിര്‍ണ്ണായക പങ്കു വഹിച്ചിരുന്നു. നിയമസംഹിതകളില്‍ നിഷ്ണാതരായ ബ്രാഹ്മണര്‍ രാജാവിനെ സഹായിയ്ക്കാന്‍ നിയോഗിക്കപ്പെട്ടിരുന്നതായി സ്മൃതിഗ്രന്ഥങ്ങളില്‍ സൂചനയുണ്ട്. രാജാവിന് നിയമോപദേശം നല്‍കാന്‍ പ്രാപ്തരായ പണ്ഡിതന്മാരെ സൃഷ്ടിയ്ക്കാന്‍ വിദ്യാകേന്ദ്രങ്ങളില്‍ നിയമം പഠിപ്പിയ്ക്കുകയും ചെയ്തിരുന്നു. അഞ്ച് അദ്ധ്യായങ്ങളിലായി രചിച്ച സ്മൃതിഗ്രന്ഥങ്ങളില്‍. ആചാരം, വ്യവഹാരം, പ്രായശ്ചിത്തം എന്നീ മൂന്ന് അദ്ധ്യായങ്ങളില്‍ സ്മൃതിവാങ്മയത്തിന്‍റെ പ്രമേയപരിസരം സമഗ്രമായി ചര്‍ച്ചചെയ്യുന്നു.
Reviews
There are no reviews yet.