Description
വേദാലാപനത്തിന്‍റെ രീതിശാസ്ത്രം
വേദപഠനം സമ്പൂര്‍ണ്ണമാക്കാന്‍ സഹായിക്കുന്നവയാണല്ലോ വേദാംഗങ്ങള്‍. ആറംഗങ്ങളില്‍ കല്പവും, ജ്യോതിഷവുമൊഴിച്ച് ശിക്ഷ, വ്യാകരണം, നിരുക്തം, ഛന്ദസ്സ് എന്നീ നാലിന്‍റെയും വിഷയം ഭാഷയാണ്. മനസ്സിനേക്കാള്‍ ഊന്നല്‍ വാക്കിനാണ്. ഇവയില്‍ സ്വര-വര്‍ണങ്ങളുടെ ഉച്ചാരണസ്ഥാനങ്ങളും പ്രയത്നവും ഉപദേശിയ്ക്കുന്ന ശാസ്ത്രമാണ് ശിക്ഷ. ശിക്ഷണമെന്നാണ് ശിക്ഷാപദത്തിന്‍റെ സാമാന്യേനയുള്ള അര്‍ത്ഥം. അതുകൊണ്ടാണ് വിദ്യാഭ്യാസത്തിന് സംസ്കൃതത്തില്‍ ശിക്ഷ എന്ന പദമുപയോഗിയ്ക്കുന്നത്. വേദം പഠിക്കുന്നവര്‍ക്കു മാത്രമല്ല, ഭാഷ ഉപയോഗിക്കുന്നവര്‍ക്കെല്ലാം ശരിയായ ബോധമുണ്ടാവാനും ശുദ്ധോച്ചാരണസിദ്ധിക്കും ശിക്ഷാശാസ്ത്രം പ്രയോജനപ്പെടുന്നു.
Reviews
There are no reviews yet.