Description
ശാര്‍ങ്ഗധരസംഹിത 13-ാം നൂറ്റാണ്ടില്‍ ശാര്‍ങ്ഗധരാചാര്യനാല്‍ പൂര്‍വ്വ-മദ്ധ്യ-ഉത്തരഖണ്ഡം എന്നിങ്ങനെ 3 ഭാഗങ്ങളായി 2600 ശ്ലോകങ്ങളില്‍ രചിക്കപ്പെട്ട മഹദ് ഗ്രന്ഥമാണ്. ചരകസംഹിത, സുശ്രുതസംഹിത, അഷ്ടാംഗഹൃദയം മുതലായ ഗ്രന്ഥങ്ങളില്‍ രോഗങ്ങളേയും അവയുടെ ചികിത്സയേയും പറ്റി വിശദമായി പ്രതിപാദിക്കുന്നുണ്ടെങ്കിലും ശാരീരികവും മാനസികവുമായ രോഗങ്ങളുടെ ഉന്മൂലനാശത്തിനായി മഹര്‍ഷിമാര്‍ അനുഭവസിദ്ധമായ ഔഷധയോഗങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയാണ് ഈ ഗ്രന്ഥം രചിച്ചിരിക്കുന്നത്. നാഡീപരീക്ഷാ മര്‍ഗ്ഗങ്ങളെപ്പറ്റിയും ഈ ഗ്രന്ഥത്തില്‍ വിവരിക്കുന്നു. ഒരു ആയുര്‍വേദ ചികിത്സകന്‍ ദൈനംദിനമായി സാധാരണയായി പ്രയോഗിക്കുന്ന ഔഷധങ്ങളുടെ വിവരങ്ങളുടെ ശേഖരം തന്നെയാണ് ഈ ഗ്രന്ഥം.
Reviews
There are no reviews yet.