Description
പ്രകൃതിയുടെ പ്രകടനാതാമകമായ ചിച്ഛശക്തിയാണ് ശാരദ. ശ്രീപരമേശ്വരന്റെ ശരീരാര്ദ്ധവും സര്വൈശ്വര്യപ്രദായിനിയുമായ ശ്രീപാര്‍വ്വതി തന്നെയാണ് ശാരദ. മഹാദേവിയുടെ തിരുനെറ്റിക്കുറിയെന്നാണ് ഗ്രന്ഥനാമത്തിന്റെ അര്‍ത്ഥം. സര്വ്വൈശ്വര്യപ്രദായകവും ദുഷ്ടനിഗ്രഹസമര്ത്ഥവുമായ യന്ത്ര-മന്ത്ര-തന്ത്രങ്ങളുള്ക്കൊളലുന്ന ഗ്രന്ഥമാണ് ശാരദാതിലകം. ഇരുപത്തഞ്ചുപടലങ്ങളായി തിരിച്ചിട്ടുളള ഈ ഗ്രന്ഥത്തില്‍ ഗണപതി, ശിവന്, വിഷ്ണു, ദുര്‍ഗ, ഭുവനേശ്വരി തുടങ്ങിയ ദേവീദേവന്മാരെ പ്രീതിപ്പെടുത്തുന്നതിനുളള മന്ത്രങ്ങളും യന്ത്ര-ഹോമ-പൂജാവിധികളുമാണുളളത്. ദേവതാസ്വരൂപത്തേയും മന്ത്രങ്ങളേയും മന്ത്രപ്രയോഗവിധികളേയും കുറിച്ച് അറിയേണ്ടതെല്ലാം ഈ മഹാഗ്രന്ഥത്തില്‍ അടങ്ങിയിരിയ്ക്കുന്നു.
Reviews
There are no reviews yet.