Description
ജ്യോതിഷവിജ്ഞാനശാഖയ്ക്ക് ഭാരതത്തിലുണ്ടായ പ്രചാരത്തിന്റേയും പ്രശസ്തിയുടേയും ഏറ്റവും മികവാര്ന്ന ലക്ഷണഗ്രന്ഥമെന്ന നിലയിലാണ് വരാഹമിഹിരാചാര്യന്റെ ബൃഹത്ജാതകം അഥവാ ഹോരാശാസ്ത്രം അറിയപ്പെടുന്നത്. സമ്പൂര്ണ്ണ ഹോരാശാസ്ത്രം
(ബൃഹജ്ജാതകം) സഹൃദയവ്യാഖ്യാനമായ ഈ ഗ്രന്ഥത്തില് മൂലഗ്രന്ഥത്തിലെ ശ്ലോകങ്ങള് ക്രമത്തില് അന്വയിച്ച് ലളിതമായ മലയാളത്തില് പദാനുപദം അര്ത്ഥം നല്കിയിട്ടുണ്ട്. കൂടാതെ ശ്ലോകസാരം സംഗ്രഹിച്ച് നല്കുകയും ചെയ്തിട്ടുണ്ട്. ഒരു ശ്ലോകത്തിലെ ആശയവുമായി ബന്ധപ്പെട്ട പരാമര്ശങ്ങള് മറ്റു ഗ്രന്ഥങ്ങളിലെവിടെയെങ്കിലും ഉണ്ടെങ്കില് അതും വ്യാഖ്യാനത്തിന്റെ ഭാഗമായി നല്കിയിട്ടുണ്ട്. സംസ്കൃതാഭിജ്ഞരല്ലെങ്കിലും പ്രായോഗികമായി ഭാഷാ വിദഗ്ധരല്ലാത്തവര്ക്കുപോലും ജ്യോതിഷത്തിലെന്നപോലെ സംസകൃതഭാഷയിലുംപ്രാഗത്ഭ്യം നേടാന് ഈ കൃതി സഹായിക്കും.
Reviews
There are no reviews yet.