Description
രാമായണകഥ അതീവ ഹൃദ്യമായി അവതരിപ്പിയ്ക്കുന്ന ഒരു ഉത്കൃഷ്ടസംസ്കൃതസാഹിത്യകൃതിയാണ്, കേരളത്തില്‍ ചാക്യാര്‍ കൂത്തിനും പാഠകത്തിനും ഉപയോഗിച്ചുവരുന്ന രാമായണപ്രബന്ധം. ഈ പ്രബന്ധത്തിലെ ബാലകാണ്ഡം, സുന്ദരകാണ്ഡം എന്നിവ പാണിവാദരത്നം പ്രൊഫ.കലാമണ്ഡലം ഈശ്വരനുണ്ണി തയ്യാറാക്കിയ പദം, വിഭക്തി, അന്വയം, അന്വയാര്‍ത്ഥം, പരിഭാഷ എന്നിവയോട് കൂടി ഇതിനുമുമ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതേ രീതിയില്‍ ഇപ്പോള്‍ അയോദ്ധ്യാകാണ്ഡം പ്രസിദ്ധപ്പെടുത്തുന്നു. കൊച്ചാമ്പിള്ളി മഠത്തില്‍ രാമന്‍ നമ്പ്യാര്‍ അന്വയാര്‍ത്ഥസഹിതം 1930 ല്‍ പ്രസിദ്ധപ്പെടുത്തിയ രാമായണപ്രബന്ധം, ഈ പ്രസിദ്ധീകരണത്തില്‍ സഹായകമായിട്ടുണ്ട്.
Reviews
There are no reviews yet.