Description
പൃച്ഛാനിര്ഗ്ഗമാദികള് തുടങ്ങി പ്രശ്നക്രിയാസംഭവം വരെ ചിന്തിയ്ക്കുന്ന പ്രശ്നമാണ് അഷ്ടമംഗലപ്രശ്നം അഥവാ സ്വര്‍ണ്ണപ്രശ്നം. ദേവഹിതം അറിയുവാനായി ക്ഷേത്രത്തില്‍ വെച്ചു നടത്തുന്ന പ്രശ്നത്തിന് ദേവപ്രശ്നമെന്നും, ഗൃഹത്തില്‍ വെച്ചു നടത്തുന്നതിന് കുടുംബപ്രശ്നമെന്നും പറഞ്ഞു വരുന്നു. പ്രശ്നമാര്‍ഗ്ഗം എന്ന ഈ ഗ്രന്ഥം കേരളത്തില്‍ ആചരിച്ചു വരുന്ന വിധത്തില്‍ പ്രശ്നം വെച്ച് ഫലപ്രവചനം നടത്തുന്ന സമ്പ്രദായത്തെ സമഗ്രമായി പ്രതിപാദിയ്ക്കുന്നു. ഇതില്‍് കേവലം പ്രശ്നസമയത്തെ സൂര്യാദിഗ്രഹങ്ങളുടെ സ്ഥിതികൊണ്ടുള്ള ഫലപ്രവചനം മാത്രമല്ല പറയുന്നത്. ആ ഫലങ്ങളെ ദൂതലക്ഷണം, ദീപലക്ഷണം, ശകുനം മുതലായവകൊണ്ട് ശോധനചെയ്തു ശരിയായ ഫലം പറയേണ്ടുന്നതെങ്ങനെ എന്നും പ്രതിപാദിയ്ക്കുന്നു. അതിനാല്‍ കേരളത്തില്‍ പ്രശ്നഫലം പറയുന്ന ജ്യോതിഷികള്‍ എല്ലാവരും മനഃപാഠമാക്കേണ്ടതും അപ്രകാരം ചെയ്തുവരുന്നതുമായ മുഖ്യഗ്രന്ഥമാകുന്നു പ്രശ്നമാര്‍ഗ്ഗം.
Reviews
There are no reviews yet.