Description
പ്രശ്നജ്ഞാനം (ആര്യാസപ്തതി)
വരാഹിമിഹിരന്‍റെ ബൃഹജ്ജാതകം, ബൃഹത്സംഹിത എന്നീ വിഖ്യാത സംസ്കൃതജ്യോതിശ്ശാസ്ത്രഗ്രന്ഥങ്ങള്‍ക്ക് പഠനാര്‍ഹമായ വ്യാഖ്യാനങ്ങള്‍ രചിച്ച മഹാപണ്ഡിതനെന്ന നിലയില്‍ പ്രശസ്തനായ ഉത്പലഭട്ടന്‍റെ മൗലികകൃതിയാണ് പ്രശ്നജ്ഞാനം അഥവാ ആര്യാസപ്തതി. സാധാരണഗതിയില്‍ ജ്യോതിഷികള്‍ക്ക് കൈകാര്യം ചെയ്യേണ്ടിവരുന്ന പതിനൊന്നു വിഷയങ്ങളാണ് ആര്യാസപ്തതിയില്‍ സംക്ഷേപിച്ചിട്ടുളളത്. യാത്ര, ജയപരാജയങ്ങള്‍, രോഗം, വിവാഹം, ഗര്‍ഭവും ശിശുജനനവും, ഭോജനം, സ്വപ്നം, മൂകപ്രശ്നം, മഴ, കളവ്, ലാഭനഷ്ടങ്ങള്‍ എന്നിവ സംബന്ധിച്ച് പ്രശ്നകര്‍ത്താക്കള്‍ക്ക് തൃപ്തികരമായ മറുപടി നല്‍കുന്നതിന് ജ്യോത്സ്യനെ പ്രാപ്തനാക്കാന്‍ പര്യാപ്തമാണ് സൂത്രരൂപത്തിലുളളവയെന്നു തോന്നിക്കുന്ന ഇതിലെ ആര്യാശ്ലോകങ്ങള്‍
സന്താനദീപിക (പ്രകാശധാര വ്യാഖ്യാനം)
സന്താനദീപിക സംസ്കൃതഭാഷയിലുളള മൂലശ്ലോകങ്ങളും അവയുടെ വ്യാഖ്യാനവുമാണ് ഇതിലെ ഉളളടക്കം. ജ്യോതിശാസ്ത്രത്തിലെ പ്രശ്നശാഖയിലാണ് ഈ ഗ്രന്ഥത്തിന്‍റെ സ്ഥാനം. പ്രകൃതകൃതിയായ സന്താനദീപികയില്‍ നാല്‍പ്പത്തിയാറ് ഗ്രഹനിലകള്‍ ഉദാഹരിച്ച് സമര്‍ത്ഥിച്ചിട്ടുണ്ട്.
Reviews
There are no reviews yet.