Description
പഴയകാല ഇന്ത്യയുടെ ചിന്താമണ്ഡലത്തെ ഭാസുരമാക്കിയ ജ്ഞാനപദ്ധതികളില്‍ അഗ്രിമസ്ഥാനം അര്‍ഹിയ്ക്കുന്നതാണ് ന്യായശാസ്ത്രം. മനുഷ്യന്‍റെ യുക്തിചിന്തയ്ക്കും അന്വേഷണത്വരയ്ക്കും കാര്യകാരണബോധത്തിന്നും വിശകലനപ്രാവീണ്യത്തിന്നും നിര്‍ദ്ധാരണസാമര്‍ത്ഥ്യത്തിന്നും ഏറെ പ്രാധാന്യമുള്ള ദര്‍ശനപദ്ധതിയാണത്. അത് ഭാരതീയ ദാര്‍ശനികചിന്തയ്ക്ക് മൗലികമായ സംഭാവന നല്‍കി. ന്യായശാസ്ത്രത്തിലെ അതിസങ്കീര്‍ണ്ണമായ പ്രമേയപരിസരത്തെ സമര്‍ത്ഥമായി അപഗ്രഥിച്ച് സമഗ്രമായി പരിചയപ്പെടുത്തുന്ന ഗ്രന്ഥമാണ് ഡോ. ടി. ആര്യാദേവി രചിച്ച ന്യായദര്‍ശനം.
Reviews
There are no reviews yet.