Description
പൂജാക്രമങ്ങളും ധ്യാനമന്ത്രാദികളും ആചാര്യപരമ്പരകള്‍ അനുഷ്ഠിച്ചുവന്നിരുന്ന ക്രമമനുസരിച്ചു തന്നെയാണ് ഈ ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. ശക്ത്യാത്മകങ്ങളും ശിവാത്മകങ്ങളുമായ സൃഷ്ടിസ്ഥിതിസംഹാര തത്വങ്ങളെ ഉള്‍ക്കൊളളുന്ന ശ്രീചക്രസങ്കല്പത്തെക്കുറിച്ച് അറിയുവാനാഗ്രഹമുളള ഗവേഷണ കുതുകികള്‍ക്കും ഉപകാരപ്രദമായ രീതിയിലുളളതാണ് ഈ ഗ്രന്ഥത്തിന്‍റെ ഉളളടക്കം. ദക്ഷിണാചാരപ്രകാരമുളള ഹയഗ്രീവസമ്പ്രദായം, വാമചാരപ്രകാരമുളള ആനന്ദഭൈരവ സമ്പ്രദായം, സമയാചാരപ്രകാരമുളള ദക്ഷിണാമൂര്‍ത്തി സമ്പ്രദായം എന്നിങ്ങനെ പ്രസിദ്ധങ്ങളായ മൂന്നു സമ്പ്രദായങ്ങളിലായി വികസിച്ചുകിടക്കുന്ന ശ്രീചക്രപൂജാപദ്ധതിയെ അടുത്തറിയുവാനും ഉപാസിക്കുവാനും നിത്യോത്സവസപര്യ എന്ന ഈ ഗ്രന്ഥത്തിലൂടെ ഏവര്‍ക്കും സാധ്യമാകും.
Reviews
There are no reviews yet.