Description
മേല്പത്തൂര്‍ പ്രബന്ധങ്ങള്‍ എന്ന ഗ്രന്ഥാവലിയിലെ ആറാം ഭാഗമായി പ്രസിദ്ധപ്പെടുത്തുന്നത് ദക്ഷയാഗം പ്രബന്ധമാണ്. ശ്രീമദ്ഭാഗവതം ചതുര്‍ത്ഥസ്കന്ദത്തിലെ രണ്ടു മുതല്‍ ഏഴു വരെയുളള അദ്ധ്യായങ്ങളാണ് ഈ പ്രബന്ധത്തിന് അവലംബം. ശ്രീശിവമഹാപുരാണത്തില്‍, രുദ്രസംഹിതയിലെ സതീഖണ്ഡത്തില്‍ സതിയുടെ ചരിതം വിസ്തരിച്ചു പ്രതിപാദിക്കുന്നു. ദക്ഷയാഗത്തിനുമുമ്പ് നടന്ന ചില സംഭവങ്ങള്‍ 24 ഉം 25ഉം അധ്യായങ്ങളില്‍ വിവരിക്കുന്നുണ്ട്. സതിയുടെ ദേഹത്യാഗത്തെകുറിച്ചു കൂടുതല്‍ മനസ്സിലാക്കാന്‍ ഉതകുന്ന ഈ രണ്ട് അദ്ധ്യായങ്ങള്‍ ഈ ഗ്രന്ഥത്തില്‍ അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്.
Reviews
There are no reviews yet.