Description
മന്ത്രവാദികള്‍ക്കും, മാന്ത്രികകര്‍മ്മങ്ങള്‍ പഠിയ്ക്കുവാനുദ്ദേശിയ്ക്കുന്നവര്‍ക്കും അറിഞ്ഞിരിക്കേ ണ്ടതായ ശാന്തി, വശ്യം, സ്തംഭനം, വിദ്വേഷണം, ഉച്ചാടനം, മാരണം എന്നീ ഷള്‍കര്‍മ്മങ്ങള്‍ ചെയ്യുന്നതി നുളള മാന്ത്രികവിധികളും ക്രമങ്ങളും മന്ത്രസഹിതം പ്രതിപാദിയ്ക്കുന്ന ഒരു മഹല്‍ ഗ്രന്ഥമാണിത്.
ദൈവികം, വൈഷ്ണവം, ശൈവം മുതലായവയ്ക്കുപുറമെ നാനാതരം മൂര്‍ത്തികളുടെ ഉപാസനാ വിധികളും യന്ത്രനിര്‍മ്മാണവിധികളും ഇതില്‍ വിവരിച്ചിട്ടുണ്ട്. മന്ത്രസംഖ്യ ഉരുക്കഴിച്ചു സാദ്ധ്യനെ സേവിപ്പിയ്ക്കേണ്ട പഞ്ചഗവ്യഘൃതം, സാരസ്വതഘൃതം, ഭസ്മങ്ങള്‍ എന്നിവയുടെ വിവരവും; ആദിത്യാദി നവഗ്രഹങ്ങളുടെ ദോഷപരിഹാരങ്ങള്‍ക്കായുളള ശാന്തികര്‍മ്മങ്ങളും; കൈബലി, മാതൃകാ ബലി, നാരായ ണബലി തുടങ്ങിയവയുടെ വിധികളും ഹോമവിധികളും; യന്ത്രസ്ഥാപനം, കലശസ്ഥാപനം, കലശാഭി ഷേകം, കലശപൂജ, മുതലായ വിധികളും; ബീജാദിമന്ത്രങ്ങള്‍, മന്ത്രങ്ങളുടെ ലിംഗനിയമങ്ങള്‍, മണ്ഡലങ്ങള്‍, മുദ്രകളുടെ സ്വരൂപം, മന്ത്രജപവിധി, ജപത്തിന്നുപയോഗിയ്ക്കേണ്ട മാലയിലെ മണികളുടെ സംഖ്യാ നിര്‍ണ്ണയം, മാന്ത്രികവിദ്യയിലെ സാങ്കേതിക സംജ്ഞകള്‍ മുതലായവയും കൂട്ടി ഇരുനൂറിലധികം വിഷയ ങ്ങളെ പ്രമാണസഹിതം വിസ്തരിച്ച്, തന്ത്രി കക്കാട് നാരായണന്‍ നമ്പൂതിരി തയ്യാറാക്കിയ അപൂര്‍വ്വ മാന്ത്രികഗ്രന്ഥം.
Reviews
There are no reviews yet.