Description
ആചാര്യവരണം, ഭുപരീക്ഷ, ഭൂപരിഗ്രഹം, നിധികലശാദി ഷഡാധാരപ്രതിഷ്ഠ, ശിലാപരിഗ്രഹം, ക്ഷേത്രനിര്‍മ്മാണം, ബിംബനിര്‍മ്മാണം, ബിംബപരിഗ്രഹം തുടങ്ങി പ്രാസാദശുദ്ധി, ഹോമം, പ്രതിഷ്ഠ, അഷ്ടബന്ധകലശം, ശുദ്ധികലശം, കൊടിയേറ്റം, ഉത്സവബലി, ആറാട്ടുബലി മുതലായ ക്ഷേത്രത്തെ സംബന്ധിച്ച എല്ലാ താന്ത്രിതത്രിയാദികളേയും സവിസ്തരം പ്രതിപാദിയ്ക്കുന്നതും, വിവിധാകൃതിയി ലുളള പത്മങ്ങള്‍, കുണ്ഡങ്ങള്, ക്രിയാദികല്ക്കു വേണ്ടതായ ഉപകരണങ്ങള്‍ എന്നിവയുടെ ചിത്രങ്ങള്‍ അടങ്ങിയതും; വിഷ്ണു, ദുര്‍ഗ്ഗ, ശിവന്, ശങ്കരനാരായണന്, ശാസ്താവ്, ഗണപതി, സുബ്രഹ്മണ്യന് തുടങ്ങിയ മൂര്‍ത്തികളുടെ ബിംബശുദ്ധികലശസംഘാതം, രത്നന്യാസസംഘാതം, മുളദ്രവ്യങ്ങള്‍, ഗര്ഭന്യാ സസംഘാതം, രത്നന്യാസസംഘാതം, സംഘാതം എന്നിവയുടെ പട്ടികയും; ഭാഗ്യസൂക്തം, വിഷ്ണുസൂ ക്തം, ബ്രഹ്മസൂക്തം, അന്നസൂക്തം, ഐകമത്യസൂക്തം എന്നീ പ്രധാനസൂക്തങ്ങളും; അടങ്ങിയ ഈ ഗ്രന്ഥത്തിന്റെ കര്‍ത്താവ് കുഴിക്കാട്ട് മഹേശ്വരന് ഭട്ടതിരിപ്പാടാണ്. ബ്രഹ്മശ്രീ കല്പുഴ ദിവാകരന് നമ്പൂതിരിപ്പാട് പരിശോധിച്ചതും, പണ്ഡിതരാജന്‍ ബ്രഹ്മശ്രീ കാണിപ്പയ്യൂര്‍ ശങ്കരന് നമ്പൂതിരിപ്പാടിന്റെ അവതാരികയോടും കൂടി അച്ചടിച്ച ഈ ഗ്രന്ഥത്തിന്റെ പരിഷ്കരിച്ച പതിപ്പ്.
Reviews
There are no reviews yet.