Description
ഈശ്വരമഹിമയെ സുഗമമായറിയുവാന് സത്സംഗംകൊണ്ടു സാധിക്കും. ഈശ്വരപ്രാപ്തിക്ക് അര്ഹതയില്ലാത്തവര്കൂടി സത്സംഗപ്രഭാവത്താല് മുക്തരായിട്ടുണ്ട്. അഗസ്ത്യമഹര്‍ഷി ഇന്ദ്രദ്യുമ്നനേയും നാരദന് നളകൂബരമണിഗ്രീവന്മാരേയും ശപിച്ചതുകാരണം അവര്‍ക്ക് പിന്നീട് ഈശ്വരപ്രാപ്തി സാധ്യമായിത്തീര്‍ന്നു എന്നത് പുരാണപ്രസിദ്ധമാണ്. അങ്ങനെയുളള സജ്ജനങ്ങളുടെ ലഘുചരിത്രസമാഹാരമാണ് ഈ പുസ്തകം. അദ്വൈതാചാര്യനായ ശ്രീ ശങ്കരാചാര്യര്‍ മുതല്‍ ശ്രീ കെ.പി.നാരായണപിഷാരോടി വരെയുളള 18 മഹാനുഭാവന്മീരുടെ ലഘുജീവചരിത്രമാണ് കുലപതികള്‍ എന്ന ഈ പുസ്തകത്തിലുളളത്
Reviews
There are no reviews yet.