Description
ക്ഷേത്രനിര്‍മ്മാണയോഗ്യമായ സ്ഥലങ്ങള്‍, ദേവതാസ്ഥാനനിര്‍ണ്ണയം, പ്രതിഷ്ഠാകാലം, കലശവിധികള്‍, ആചാര്യലക്ഷണം, ഈശ്വരാരാധനാരീതികള്‍, ബിംബനിര്‍മ്മാണവസ്തുക്കളും വിധികളും, ഉത്സവവിധികള്‍ എന്നിവയും; വിഷ്ണു, ശിവന്‍, ശങ്കരനാരായണന്‍, സുബ്രഹ്മണ്യന്‍, ശാസ്താവ്, ഗണപതി, ദുര്‍ഗ്ഗ മുതലായ എല്ലാ മൂര്‍ത്തികളുടെയും; സപ്തമാതൃക്കള്‍, അഷ്ടദിക്പാലകന്മാര്‍, നവഗ്രഹങ്ങള്‍ മുതലായവരുടേയും ധ്യാനങ്ങളും, പ്രാര്‍ത്ഥനാമന്ത്രങ്ങളും അടങ്ങിയിരിയ്ക്കുന്നു. എല്ലാ മൂര്‍ത്തികള്‍ക്കും വേണ്ട പൂജാപുഷ്പങ്ങള്‍, നൈവേദ്യവസ്തുക്കള്‍, എന്നിവയുടെ വിവരങ്ങളും ചേര്‍ത്തിട്ടു ണ്ട്. ക്ഷേത്രാഭിവൃദ്ധിമാര്‍ഗ്ഗങ്ങള്‍, അഭിവാദ്യ, മാനസപൂജ, തൊഴല്‍, നമസ്കാരവിധി, പ്രദക്ഷിണവിധി മുതലായ എല്ലാ ആരാധനാവിധികളും; എല്ലാ മൂര്‍ത്തികളുടേയും പ്രധാനപ്പെട്ട വിശേഷദിവസങ്ങളും പ്രധാനപ്പെട്ട സൂക്തങ്ങളും അടങ്ങിയതും; ക്ഷേത്രാചാരത്തെക്കുറിച്ച് ലഘുവായി എല്ലാ വിവരങ്ങളും പ്രതിപാദിയ്ക്കുന്നതുമായ ഒരു ഉത്തമ ഗ്രന്ഥം. ക്ഷേത്രകലകളെപ്പറ്റിയുളള ലഘുവിവരണവും അരയാല്‍ മാഹാത്മ്യം തുളസീമാഹാത്മ്യം വിധി-വിഷേധങ്ങളും പൊതുനിര്‍ദ്ദേശങ്ങളും അടങ്ങിയിരിയ്ക്കുന്നു.
Reviews
There are no reviews yet.