Description
വ്യാകരണാദികളായിരിക്കുന്ന വേദാംഗങ്ങളുടെ സാരം ഗ്രഹിച്ചവനും ജ്യോതിശ്ശാസ്ത്രജ്ഞനുമായ കൃഷ്ണാചാര്യന്‍റെ കൃതിയും പ്രശ്നചിന്താജ്ഞാനത്തെ ഉളവാക്കുന്നതുമായ ഈ ഗ്രന്ഥം കൃഷ്ണകൃതമാകയാല്‍ കൃഷ്ണീയമെന്ന പേരില്‍ അറിയപ്പെട്ടു. “കൃഷ്ണീയശാസ്ത്രമപി ഭര്‍ത്തൃമതീവസൂത്രം” എന്നാണ് പ്രശ്നമാര്‍ഗ്ഗകാരന്‍ കൃഷ്ണീയത്തെ വിശേഷിപ്പിച്ചിരിയ്ക്കുന്നത്. നഷ്ടപ്രശ്നം, മൃഷ്ടിപ്രശ്നം മുതലായവ ശരിയായി കൈകാര്യം ചെയ്യുവാന്‍ ഏതൊരു ദൈവജ്ഞനും കൃഷ്ണീയത്തിന്‍റെ സഹായം അത്യന്താപേക്ഷിതമാണ്. അത്രത്തോളം സൂക്ഷ്മവും അസന്നിഗ്ദ്ധവുമായ ചിന്താപദ്ധതിയാണ് ഗ്രന്ഥകാരന്‍ സ്വീകരിച്ചിട്ടുള്ളത്. കേരളത്തില്‍ മാത്രം നിലവിലുള്ള അഷ്ടമംഗലപ്രശ്നവിധികള്‍ യുക്തിപൂര്‍വ്വം പ്രതിപാദിച്ചിട്ടുള്ള ആദ്യത്തേതും സര്‍വ്വസമ്മതവുമായ ഗ്രന്ഥമാണ് കൃഷ്ണീയം.
Reviews
There are no reviews yet.