Description
കെ.പി.സി.അനുജന്‍ ഭട്ടതിരിപ്പാടിന്‍റെ തിരഞ്ഞെടുത്ത ശ്ലോകങ്ങള്‍ :-
പ്രസിദ്ധ തന്ത്രിയും സംസ്കൃത പണ്ഡിതനും വേദജ്ഞനും അക്ഷരശ്ലോകവിദഗ്ദ്ധനുമായിരുന്ന ഭട്ടതിരിപ്പാട് ഇന്‍ഷുറന്‍സ് കമ്പനിയിലെ ഡവലപ്മെന്‍റ് ആഫീസറായി വിരമിച്ച ഉന്നതശ്രേഷ്ഠനായിരുന്നു. ഗണപതി, പെരുമനത്തച്ചന്‍, ഇരട്ടയച്ചന്‍, മാടത്തിലപ്പന്‍, തായംകുളങ്ങര സുബ്രഹ്മണ്യന്‍, തിരുവളളക്കാവ് ശാസ്താവ്, കൂടല്‍മാണിയ്ക്കത്തപ്പന്‍ മുതലായ ദേവതകളോടുളള പ്രാര്‍ത്ഥനയോടെ ഈ കൃതി ആരംഭിയ്ക്കുന്നു. ശൃംഗാരം, അക്ഷരശ്ലോകം, അന്യാപദേശം, അഷ്ടപ്രാസം, മാതാവൃത്തങ്ങള്‍, അബ്രഹാം സ്മരണ, കര്‍ണ്ണന്‍, കത്തുകള്‍ എന്നീ തലക്കെട്ടുകളിലായി ഇരുനൂറോളം ശ്ലോകങ്ങളടങ്ങിയിരിയ്ക്കുന്നു. കവനകലയില്‍ നിരവധി സമ്മാനങ്ങള്‍നേടിയ അദ്ദേഹത്തിന്‍റെ കവിതയിലെ കണക്ക് എന്ന ശീര്‍ഷകത്തില്‍ കേരളത്തില്‍ അത്യപൂര്‍വ്വമായി കാണുന്ന 18 കടപയാദി സംഖ്യ ഉപയോഗിച്ച് രചിച്ച ശ്ലോകങ്ങള്‍ ചേര്‍ത്തിരിയ്ക്കുന്നു. അനന്തരം അനുഷ്ടുപ് വൃത്തം മുതല്‍ വലിയ സ്രഗ്ദ്ധരാവൃത്തമടക്കം ഇരുനൂറോളം ശ്ലോകങ്ങളിലെ ശബ്ദാലങ്കാരപ്രയോഗവും ദ്വിതീയാക്ഷരപ്രാസവും ശ്രദ്ധേയമാണ്. എഴുപത്തഞ്ചോളം തര്‍ജ്ജമകളുളള ഈ കവിതാ സമാഹാരം പ്രസിദ്ധീകരണ വിഭാഗത്തിന്ന് മണിമുത്തായി വിരാജിയ്ക്കുന്നു.
Reviews
There are no reviews yet.