Description
വേദവിഭാഗമനുസരിച്ച് കേരളീയ ബ്രാഹ്മണരില്‍ ഋഗ്വേദികള്‍, യജ്ജുര്‍വ്വേദികള്‍, സാമവേദികള്‍ എന്നീ മൂന്നു വിഭാഗത്തില്‍ പെട്ടവര്‍ മാത്രമേയുള്ളു. ഋഗ്വേദികളില്‍ ആശ്വലായനചരണക്കാരും, കൗഷീതകചരണക്കാരും ഉണ്ട്. ആശ്വലായനചരണക്കാരെ പകഴിയډാര്‍ എന്നും പറയുന്നു. കൌഷീതകചടങ്ങും പകഴിയം ചടങ്ങും ഋഗ്വേദികളുടെ ക്രിയാക്രമത്തെ പ്രതിപാദിയ്ക്കുന്നു. യജ്ജുര്‍വേദികളില്‍ ബാധൂലകചരണക്കാരും ബൌധായനചരണക്കാരും ഉണ്ട്.
ഈ പുസ്തകത്തില്‍ കൗഷീതകചരണക്കാരുടെ ക്രിയാക്രമത്തെ പ്രതിപാദിയ്ക്കുന്നു. നാരായണബലിയുടെ വിസ്തരിച്ച ക്രമവും ഊരില്‍ പരിഷ, പുഷ്പകന്‍ എന്നിവരുടെ ആചാരക്രമവും അനുബന്ധമായി ഒരുക്കേണ്ട സാധനങ്ങളുടെ വിവരവും ചേര്‍ത്തിരിക്കുന്നു.
Reviews
There are no reviews yet.