Description
ഗൃഹങ്ങളുടെ തച്ചുശാസ്ത്രപ്രകാരമുളള ചുറ്റുകളും ഓരോ ചുറ്റിന്‍റേയും ഗുണദോഷഫലം, ആയം, വ്യയം, യോനി, നക്ഷത്രം, തിഥി എന്നീ വിവരങ്ങള്‍ അടങ്ങിയ വിസ്തരിച്ച കോല്‍-വിരല്‍ പട്ടികയും, വൃത്ത-വ്യാസ പട്ടികയും, മാറ്റപ്പട്ടികയും, നേര്‍മഞ്ചം, കോടി, ചേദര, അലസി എന്നീ കഴികോലുകളുടെ അളവുകളും; വെട്ടുകല്ല്, ഇഷ്ടിക എന്നിവയുടെ നീളം, വീതി, കനം എന്നിവയും; കട്ടിള, ജനല്‍ മുതലായവയുടെ ദീര്‍ഘവിസ്താരങ്ങളും; മരക്കണക്ക്, തട്ടുത്തരം, പലകക്കഴി എന്നിവയുടെ വീതി, കനം എന്നിവയും മുറിയുടെ വിസ്താരത്തിന്നനുസരിച്ച് ഇവയുടെ എണ്ണവും തട്ടിടുവാനുളള മരത്തിന്‍റെ ആകെ കണക്കും പതിനഞ്ചു കോല്‍ വിസ്താരം വരെ ഓരോ വിസ്താരത്തിലുളള മേല്‍പ്പുരയ്ക്കു ആകെ വരുന്ന മരത്തിന്‍റെ കണക്കും അടങ്ങിയ പുസ്തകമാണ് “കൈകണക്കും അടങ്ങല്‍പട്ടികയും.” ഒരു ഗൃഹം പണിയുന്നതിന്നാവശ്യമായ കല്ല്, മരം, ഇഷ്ടിക, ഓട്, കുമ്മായം എന്നീ സാധനങ്ങളുടെ കണക്ക്; കല്‍പ്പണി, ആശാരിക്കൂലി, തേപ്പ്, നിലം പണി, മേച്ചില്‍ എന്നിവയ്ക്കു വേണ്ടിവരുന്ന തച്ചുവിവരങ്ങളും അടങ്ങിയതും യശഃശരീരനായ കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് തയ്യാര്‍ ചെയ്തതുമായ ഈ ഗ്രന്ഥത്തില്‍ വാര്‍പ്പ് കമ്പി, സ്റ്റില്‍ഫ്ളാറ്റ് എന്നിവയുടെ തൂക്കം, വിസ്തീര്‍ണ്ണം, ചുറ്റളവ്, ഒരു ചതുരശ്രമീറ്റര്‍ വാര്‍ക്കുവാന്‍ വേണ്ട കമ്പിയുടെ വിവരങ്ങളും, വിവിധ തടികളുടെ ക്യൂബി കണക്കുകളും അടങ്ങിയിരിയ്ക്കുന്നു.
Reviews
There are no reviews yet.