Description
ശങ്കരാചാര്യസ്വാമികള്‍ സര്‍വ്വജ്ഞപീഠം കയറിയപ്പോള്‍ ജ്യോതിഃശാസ്ത്രത്തെ മാത്രം ഒഴിവാക്കിയതായി പ്രസിദ്ധിയുണ്ട്. അദ്ദേഹത്തിന്നുപോലും ജ്യോതിഃശാസ്ത്രമഹാസമുദ്രത്തെ തരണം ചെയ്വാന് കഴിഞ്ഞിട്ടില്ലെന്നാണല്ലോ ഇതുകൊണ്ടു തെളിയുന്നത്. അത്രയും വിസ്തൃതവും ഗഹനവും ആണ് ആ ശാസ്ത്രം. അത്ര വളരെ ഗ്രന്ഥങ്ങള്‍ ആ ശാസ്ത്രത്തിലുണ്ട്. ആ വക ഗ്രന്ഥങ്ങള്‍ കാലാന്തരംകൊണ്ട് നശിച്ചുപോവുകയാണ് ചെയ്യുന്നത്. അങ്ങിനെ ജ്യോതിശാസ്ത്രത്തിന് വന്നുകൊണ്ടിരിക്കുന്ന നഷ്ടത്തിന് പരിഹാരം ചെയ്വാന് ഏവരും യഥാശക്തി പരിശ്രമിക്കേണ്ടതാകുന്നു. ഈ ഉദ്ദേശത്താല്‍ ഞങ്ങള്‍ ചെയ്യുന്ന പരിശ്രമത്തിന്റെ ഫലമായിട്ടാണ് ഈ ജാതകാസരം ഇപ്പോള്‍ ഇങ്ങനെ പൊതുജനങ്ങളുടെ മുമ്പില്‍ സമര്പ്പിയ്ക്കുവാന് സംഗതിയായത്.
Reviews
There are no reviews yet.