Description
അപാരമായിക്കിടക്കുന്ന ജ്യോതിശാസ്ത്രത്തെ പ്രമാണം, ഫലം എന്നിങ്ങനെ രണ്ടു ഭാഗമായിട്ടാണ് പൂര്‍വ്വാചാര്യډാര്‍ വേര്‍തിരിച്ചിരിയ്ക്കുന്നത്. ഇവയെ യഥാക്രമം ക്രിയാഭാഗം, ഫലഭാഗം എന്നും പറയുന്നു. ക്രിയാഭാഗത്തെ ഗണിതമെന്നും ഗോളം എന്നും വിഭജിച്ചിരിയ്ക്കുന്നു. ഫലഭാഗത്തെ ജാതകം, നിമിത്തം, പ്രശ്നം, മുഹൂര്‍ത്തങ്ങള്‍ ഇങ്ങിനെ നാലായും വിഭജിച്ചിട്ടുണ്ട്. ഇവയില്‍ ജാതകവിഷയമായിട്ടുള്ളതാണ് പ്രസ്തുത ഗ്രന്ഥം. വിവിധ ഗ്രന്ഥങ്ങളില്‍ നിന്നുമെടുത്ത പ്രമാണങ്ങളെ കൂട്ടിച്ചേര്‍ത്തു നിര്‍മ്മിച്ച ഈ ഗ്രന്ഥത്തില്‍ ആകെ പതിനാറ് അദ്ധ്യായങ്ങള്‍ അടങ്ങിയിരിക്കുന്നു. ജാതകവിഷയത്തില്‍ ഇത്രയും ഉപകാരപ്രദവും ലളിതവുമായ ഒരു ഗ്രന്ഥം അപൂര്‍വ്വമാണ്. സംസ്കൃതമറിയാത്തവര്‍ക്കുകൂടി സുഗ്രാഹ്യമാണ് ഇതിലെ ഭാഷാവ്യാഖ്യാനം.
Reviews
There are no reviews yet.