Description
കേരളത്തിന് മഹത്തായ ഗണിതശാസ്ത്രപാരമ്പര്യം ഉണ്ടായിരുന്നു. പതിനാലാം നൂറ്റാണ്ടുമുതല്‍ പതിനേഴാം നൂറ്റാണ്ടുവരെ ഗണിതശാസ്ത്രത്തിന്‍റെ സുവര്‍ണ്ണകാലഘട്ടമായിരുന്നു. മലബാറായിരുന്നു ഗണിതപ്രതിഭകളുടെ കേദാരം. ഗണിതശാസ്ത്രത്തിന്‍റെ ഗവേഷണകേന്ദ്രങ്ങള്‍ പോലും പ്രവര്‍ത്തിച്ചിരുന്നു. തൃക്കണ്ടിയൂരും ആലത്തിയൂരും ഇതില്‍ പ്രധാനമാണ്. അവിടെ ഗുരുകുലങ്ങള്‍ പ്രമുഖ പഠനഗവേഷണകേന്ദ്രങ്ങള്‍ ആയിരുന്നു. പ്രാചീന കേരളഗണിതശാസ്ത്രമെന്ന തനതുശാഖ ഇന്ന് പലരും അറിയാതെ പോയത് വിദേശശാസ്ത്രമാണ് അവയെന്ന തെറ്റിദ്ധാരണയിലാണ്. യൂറോപ്പിലെ ഗണിതകണ്ടുപിടിത്തങ്ങളാണ് നാം പാഠപുസ്തകങ്ങളില്‍ പഠിക്കുന്നത്. അവയില്‍ പലതും കേരളീയ സംഭാവനയാണെന്ന് കണ്ടെത്തിത്തുടങ്ങിയിരിക്കുന്നു. ഗണിതവിനിമയം ന്ന നാടായതിനാല്‍ ഇവയെല്ലാം നളന്ദയിലെയും തക്ഷശിലയിലെയും ഗ്രന്ഥശേഖരങ്ങള്‍ കവര്‍ന്നമാതിരി കൈമോശം വന്നതുമാകാം. ഗണിത-ജ്യോതിശാസ്ത്ര പഠനശേഖരത്തില്‍ ഒരു മുതല്‍ക്കൂട്ടായിരിയ്ക്കും ഗമിതകേരളം എന്ന ഉപന്യാസസമുച്ചയം
Reviews
There are no reviews yet.