Description
ശ്രീ പാലേലി നാരായണന്‍ നമ്പൂതിരി എഴുതി വരുന്ന ഏകാദശസ്കന്ധത്തിലൂടെ എന്ന ഗ്രന്ഥപരമ്പരയുടെ നാലാമത്തെ ഭാഗമാണ് ഇത്. ഇതോടെ ഈ ഗ്രന്ഥപരമ്പര അവസാനിയ്ക്കുന്നു. 1,2,3 ഭാഗങ്ങള്‍ എന്നപോലെ ഈ 4-ാം ഭാഗവും ഗുരുശിഷ്യസംവാദരൂപത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. 27 മുതല്‍ 41 വരെ സംവാദങ്ങള്‍ (15 സംവാദങ്ങള്‍). ഭാഗവതം ഏകാദശസ്കന്ധത്തിന്‍റെ കാതല്‍ സ്വന്തം തപസ്സിലൂടെ അദ്ദേഹം കണ്ടെത്തിയിരിയ്ക്കുന്നു. കണ്ടെത്തിയത് സാധകലോകത്തിന് അനുഗ്രഹമാകും വിധം ചോദ്യോത്തരരൂപേണ അവതരിപ്പിച്ചിരിയ്ക്കുകയാണ് ഇതില്‍. തെളിഞ്ഞ ചിന്ത, ഋജുവായ വാക്യങ്ങള്‍, അര്‍ത്ഥഗര്‍ഭമായ വാക്കുകള്‍, ലളിതമായ പ്രതിപാദനം ഇങ്ങനെ പലതുകൊണ്ടും ഈ ഗ്രന്ഥം അത്യന്തഹൃദ്യമായിരിയ്ക്കുന്നു.
Reviews
There are no reviews yet.