Description
മാനവവംശത്തിന്‍റെ ചരിത്രം ഒരര്‍ത്ഥത്തില്‍ ചെറുതും വലുതുമായ ഒട്ടേറെ സംഗരങ്ങളുടെ ഇതിഹാസമാണ്. ആളും അര്‍ത്ഥവും ആയുധവും മെച്ചപ്പെട്ട സാങ്കേതികവിദ്യയുമുപയോഗിച്ച് നടത്തിയ കീഴടക്കലുകളുടെയും വെട്ടിപ്പിടുത്തങ്ങളുടെയും ചരിത്രം, മനുഷ്യരാശിയുടെ പുരോയാനത്തിന്‍റെ കഥ കൂടിയാണിത്. പുരാതനഭാരതത്തിന്‍റെ ആയോധനേതിഹാസമാണ് ധനുര്‍വ്വേദമെന്ന ഉപവേദത്തിന്‍റെ പ്രമേയപരിസരം. അപൂര്‍വ്വമായ ആ ജ്ഞാനമണ്ഡലത്തെ ആസ്പദമാക്കി മലയാളത്തില്‍ രചിയ്ക്കപ്പെട്ട ആദ്യകൃതിയത്രെ ഡോ. പി. വി. രാമന്‍കുട്ടിയുടെ ധനുര്‍വ്വേദം.
Reviews
There are no reviews yet.