Description
ഗര്‍ഭാധാനം, പുംസവനം, സീമന്തം, ജാതകര്‍മ്മം, നാമകരണം, നിഷ്ക്രാമണം (വാതില്പുറപ്പാട്), അന്നപ്രാശനം, ചൌളം, ഉപനയനം, ആണ്ടുവ്രതം, മഹാവ്രതം, ഉപനിഷദ്വ്രതം, ഗോദാനം, സമാവര്‍ത്തനം, പാണിഗ്രഹണം, അഗ്ന്യാധാനം എന്നീ പതിനാറുക്രിയകളെക്കുറിച്ചും പറയുന്നു. ഈ ഗ്രന്ഥത്തിന്‍റെ തുടക്കത്തില്‍ ബ്രാഹ്മണലക്ഷണവും കര്‍മ്മവും ബ്രാഹ്മണര്‍ക്ക് വിധിച്ച കര്‍മ്മങ്ങള്‍, നിത്യാനുഷ്ഠാനം, പഞ്ചമഹായജ്ഞങ്ങള്‍ എന്നിവയും; ഗായത്രി, പ്രണവം, വ്യാഹുതികള്‍ എന്നീ വിഷയങ്ങള്‍ ഉള്‍ക്കൊളളിച്ചിരിയ്ക്കുന്നു. ഇതിന്നും പുറമെ സന്ധ്യാവന്ദനകാലം ചേര്‍ത്തിരിയ്ക്കുന്നു. ബ്രാഹ്മണര്‍ മരിച്ചാല്‍ ചെയ്യേണ്ട ശവസംസ്കാരം, ഉദകക്രിയ, പത്തുദിവസത്തെ ബലി, സഞ്ചയനം, ഏകാദശപിണ്ഡം, സപിണ്ടി, വാര്‍ഷികശ്രാദ്ധം എന്നീ പതിനാറ് അപരക്രിയകളെ പറയുന്നു. ഒടുവില്‍ ആര്‍ഷജ്ഞാനം എന്ന തലക്കെട്ടില്‍ ഭാരതീയ പൌരാണികവിജ്ഞാനശാഖകളുടെ പട്ടിക ചേര്‍ത്തിരിയ്ക്കുന്നു.
Reviews
There are no reviews yet.