Description
കേരളത്തിലെ ശില്പശാസ്ത്രത്തിന്റെ ആധാരഗ്രന്ഥങ്ങളില് പരമപ്രധാനമാണ് ശ്രീകുമാരാചാര്യവിരചിതമായ ശില്പരത്നം. ദേവാലയവിഷയങ്ങളും മനുഷ്യാലയവിഷയങ്ങളും സവിസ്തരം പ്രതിപാദിച്ചിട്ടുളള ഈ സംസ്കൃതഗ്രന്ഥത്തിലെ അത്യാന്താപേക്ഷിതങ്ങളായ വിഷയങ്ങളെ സമാഹരിച്ച് തൈക്കാട്ടുനമ്പൂതിരി വിവര്‍ത്തനം ചെയ്തു സജ്ജമാക്കിയ അമൂല്യഗ്രന്ഥമാണ് സുപ്രസിദ്ധമായ ഭാഷാശില്പരത്നം. വാസ്തുശാസ്ത്രത്തിന്റെ വിധി-പ്രയോഗകര്ത്താക്കള്ക്കും പഠിതാക്കള്‍ക്കും ഒഴിച്ചുകൂടാനാവാത്ത ഈ ഗ്രന്ഥത്തെ സുഗമസുന്ദരവും നവീനവുമായ വ്യാഖ്യാനത്തിലൂടെ ബ്രഹ്മശ്രീ ചെറുവളളി നാരായണന് നമ്പൂതിരി അവതരിപ്പിച്ചിരിക്കുന്നു.
Reviews
There are no reviews yet.