Bhadrakali Kalamezhuthum Pattum Anushtanangalum

600.00

Phone : +91 4885 222810

Email : kanippayurpanchangam@gmail.com

Description

ആദ്യകാലം മുതല്‍ ഏതുസംസ്കാരത്തിലും കാണുന്ന ആരാധനാക്രമങ്ങള്‍ പ്രകൃതിയുമായി ബന്ധപ്പെട്ടതാണ്. ഏതു പ്രദേശത്തേയും സാമൂഹ്യജീവിതം. വൃക്ഷാരാധന, അമ്മദൈവാരാധന, നാഗാരാധന, താന്ത്രികപൂജ തുടങ്ങി പല തലങ്ങളില്‍ ഇതു നിര്‍വ്വഹിക്കുമ്പോള്‍ സമൂഹത്തിന്‍റെ ഓരോ വിശ്വാസ ഭൗതിക അതിഭൗതിക മാന്ത്രിക അടരുകളാണ് അവയില്‍ ക്രോഡീകരിച്ചിട്ടുളളതെന്ന് കാണാം. കേരളത്തിലെ നിരവധി അമ്മ ദൈവആരാധനാസമ്പ്രദായങ്ങളുടെ കൂട്ടത്തില്‍ പ്രധാനമായ ഒന്നാണ് ഭദ്രകാളി കളമെഴുത്തും പാട്ടും. പഞ്ചവര്‍ണ്ണപ്പൊടികള്‍കൊണ്ട് നിലത്ത് മൂര്‍ത്തിയുടെ ചിത്രമെഴുതി അതിനെ വിവിധ അനുഷ്ഠാനങ്ങള്‍ നടത്തി ആരാധിച്ച് പ്രീതിപ്പെടുത്തുന്ന സമ്പദായം ഇന്നും നിലനില്ക്കുന്നു. കളമെഴുത്തിനെകുറിച്ചുളള പഠനത്തിനുവേണ്ടി ഗവേഷണകേന്ദ്രം നടത്തുന്ന ശ്രീ.കല്ലാറ്റ് മണികണ്ഠന്‍ രചിച്ച ഈ ഗ്രന്ഥം ഒരു പ്രായോഗിക വിജ്ഞാനസമ്പത്താണ്. കളമെഴുത്തുപഠിക്കുന്നവര്‍ക്കും ജിജ്ഞാസുക്കള്‍ക്കും ഇത് എന്നും ഒരു നിര്‍ദ്ദേശഗ്രന്ഥവും ആധികാരികപാഠവുമായിരിയ്ക്കും.

Reviews

There are no reviews yet.

Be the first to review “Bhadrakali Kalamezhuthum Pattum Anushtanangalum”

Your email address will not be published. Required fields are marked *