Description
ആശ്വലായന ഋഗ്വേദികളുടെ (പകഴിയരുടെ) വിവാഹം തുടങ്ങി സമാവര്ത്തനപര്യന്തമുളള ഷോഡശക്രിയകളും സംസ്കാരം മുതല്‍ സപിണ്ഡിവരെയുളള അപരഷോഡശങ്ങളും അവയില്‍ ഓരോന്നിന്റേയും താല്പര്യവും അവയിലുപയോഗിക്കുന്ന മന്ത്രങ്ങളുടെ അര്‍ത്ഥവും സഹിതം ഈ പുസ്തകത്തില്‍ വിവരിച്ചിരിക്കുന്നു. ശാന്തിഹോമെ, നാരായണബലി, പ്രേതശുദ്ധി, പ്രൈഷാര്ത്ഥങ്ങള് തുടങ്ങി പല വിഷയങ്ങളും ഇതില്‍ ചേര്‍ത്തിട്ടുണ്ട്. സന്ധ്യാവന്ദനം, പുണ്യാഹം, ഹോമാചാരങ്ങള്, വേളി, ഓത്ത് തുടങ്ങി പല ചടങ്ങുകളും അര്‍ത്ഥസഹിതം വിവരിച്ചിരിക്കുന്നു. ശ്രാദ്ധമൂട്ടിയുളള ആണ്ടുബലി, കൈവെലി തുടങ്ങിയവയും പരസഹായമില്ലാതെ ആചരിക്കുവാന്‍ ഈ പുസ്തകം സഹായിക്കുന്നതാണ്.
Reviews
There are no reviews yet.