Description
അമരകോശം എന്നത് സംസ്കൃതത്തിലെ ശബ്ദകോശങ്ങളില്‍ വെച്ച് ഏറ്റവും പ്രചാരമുളളതും പ്രാചീനപണ്ഡിതന്മാര്‍ എല്ലാവരും പ്രമാണഗ്രന്ഥമായി അംഗീകരിച്ചിട്ടുളളതുമായ ഒരു കൃതി ആണ്. അമരസിംഹന്‍ എന്ന പണ്ഡിതേന്ദ്രന്‍ ഉണ്ടാക്കിയ ഗ്രന്ഥമാകയാലാണ് ഇതിനെ അമരകോശമെന്നു പറയുന്നത്. പ്രാചീനസമ്പ്രദായത്തില്‍ സംസ്കൃതം പഠിയ്ക്കുന്ന കേരളീയര്‍ ആദ്യം സിദ്ധരൂപവും പിന്നെ അമരകോശവും ഉരുവിട്ട്, കാണാതെ പഠിച്ചശേഷമാണ് കാവ്യം, ശാസ്ത്രം മുതലായവ പഠിയ്ക്കാന്‍ തുടങ്ങിയിരുന്നത്. ഈ ഗ്രന്ഥത്തിന് ഗ്രന്ഥകാരന്‍ നല്കിയ പേര് നാമലിംഗാനുശാസനം എന്നാണ്. ഈ പേര് അതിലെ പ്രതിപാദ്യം എന്തെന്നു വ്യക്തമാക്കുന്നു. സംസ്കൃതത്തിലെ നാമപദങ്ങളുടെ ലിംഗം ശാസ്ത്രം കൊണ്ടറിയേണ്ടിവരുന്നു. അതിന്നുവേണ്ടി പൂര്‍വ്വസൂരികള്‍ നിര്‍മ്മിച്ച ശാസ്ത്രങ്ങളെ സംഗ്രഹിച്ചു സമ്പൂര്‍ണ്ണമാക്കിയതാണ് അമരകോശം. കേരളത്തിലെ സംസ്കൃതവിദ്യാര്‍ത്ഥികള്‍ക്ക് അമരകോശം പഠിച്ച് പഴയകാലത്തപ്പോലെ സംസ്കൃതത്തില്‍ അവഗാഹം സമ്പാദിക്കാന്‍ എളുപ്പമാകണം എന്ന സങ്കല്പത്തോടെ രചിച്ചതാണ് ഈ പുസ്തകം
Reviews
There are no reviews yet.