Description
സംസ്കൃതത്തിലെ ശബ്ദകോശങ്ങളില്‍വച്ച് ഏറ്റവും പ്രചാരമുളള പ്രാചീനപണ്ഡിതന്മാര്‍ പ്രമാണ ഗ്രന്ഥമായി അംഗീകരിച്ചിട്ടുളളതും അമരസിംഹന്‍ എന്ന പണ്ഡിതേന്ദ്രനാല്‍ വിരചിയ്ക്കപ്പെട്ട തുമാണ് അമരകോശം.
ഇതില്‍, പദങ്ങളെ പല വര്‍ഗ്ഗങ്ങളാക്കി, മൂന്നു കാണ്ഡങ്ങളായാണ് വിവരിച്ചിരിയ്ക്കുന്നത്. സ്വര്‍ഗ്ഗവര്‍ഗ്ഗം തുടങ്ങി അതിന്‍റെ അവാന്തരവിഭാഗമായ വ്യോമം, ദിക്, കാലം, ധീ, ശബ്ദം, നാട്യം, പാതാളഭോഗി, നരകം, വാരി എന്നീ വര്‍ഗ്ഗങ്ങളുളള പ്രഥമകാണ്ഡം; ഭൂവര്‍ഗ്ഗത്തില്‍ തുടങ്ങി പുരം, ശൈലം, വനം, ഓഷധി, മൃഗം, മനുഷ്യ, ബ്രഹ്മ, ക്ഷത്രിയവൈശ്യ, ശൂദ്ര വര്‍ഗ്ഗങ്ങളെ ദ്വിതീയകാണ്ഡം; ഇങ്ങനെ വിഭജിച്ചു പറഞ്ഞ തില്‍പെടാത്ത വിശേഷ്യനിഘ്നം, സങ്കീര്‍ണ്ണം, നാനാര്‍ത്ഥം, നാനാര്‍ത്ഥാവ്യയം, അവ്യയം, ലിംഗാദി സംഗ്രഹം എന്നീ വര്‍ഗ്ഗങ്ങളുള്‍പ്പെട്ട തൃതീയകാണ്ഡവുമടങ്ങിയിരിയ്ക്കുന്നു. തോന്നല്ലൂര്‍ മാധവവാരിയര്‍ മാസ്റ്ററുടെ ലളിതമായ വ്യാഖ്യാനത്തോടുകൂടിയതാണ് ഈ പുസ്തകം.
Reviews
There are no reviews yet.