Description
എഴുത്തച്ഛന്‍റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടിന്‍റെ മാതൃകയില്‍ ഭാഗവതോപാസകനായ ബ്രഹ്മശ്രീ വടശ്ശേരി ഹരിനമ്പൂതിരി അദ്ധ്യാത്മരാമായണം ബാലഭാഷിതം രചിച്ചിരിക്കുന്നു. എഴുത്തച്ഛന്‍റെ കിളിപ്പാട്ടാണെങ്കില്‍ ശ്രീഹരിനമ്പൂതിരിയുടേത് ബാലഭാഷിതമാണ്. ബാലഭാഷിതമെന്നത് വളരെ ഉചിതവും അന്വര്‍ത്ഥവുമാണ്. ഈ ഗ്രന്ഥരചന മലയാളഭാഷയില്‍ ഒരു പുതിയ സംരംഭമാണ്. ഏതെങ്കിലും ഒരു പുരാണകഥയെ അടിസ്ഥാനമാക്കി പാനയോ വഞ്ചിപ്പാട്ടോ രചിക്കുന്നത് മണിപ്രവാളകാലഘട്ടത്തിലെ ഒരു കാവ്യവിനോദമായിരുന്നു. എന്നാല്‍ ഒരു ഇതിഹാസത്തെ മറ്റൊരു വിധത്തില്‍ അവതരിപ്പിക്കുന്നു എന്നത് അത്യപൂര്‍വ്വമായ ഒരു സംരംഭമാണെന്നു കരുതുന്നു.
Reviews
There are no reviews yet.