Description
അറിഞ്ഞോ അറിയാതെയോ ഈ ജന്മത്തിലോ ജന്മാന്തരങ്ങളിലോ ചെയ്തുപോയ സര്‍പ്പഹിംസയ്ക്ക് പരിഹാരമായി ചെയ്യുന്ന ഒരു മഹാപ്രായശ്ചിത്തക്രിയയാണ് സര്‍പ്പസംസ്ക്കാരം അഥവാ സര്‍പ്പശാന്തി. സര്‍പ്പക്കാവ് നശിപ്പിയ്ക്കുക, സര്‍പ്പപ്രതിഷ്ഠകള്‍ക്ക് അംഗഭംഗം വരുത്തുക മുതലായ ക്രൂരകൃത്യങ്ങള്‍ ചെയ്താല്‍ അതിന്‍റെ ദോഷം വരുംതലമുറയ്ക്കും ഉണ്ടാകുന്നതാണ്. ഇതിനെല്ലാം വേണ്ടി ചെയ്യുന്ന ഒരു മഹാപ്രായശ്ചിത്തമാണ് സര്‍പ്പസംസ്ക്കാരം. സര്‍പ്പസംസ്ക്കാരം അഥവാ സര്‍പ്പശാന്തി, ആശ്ലേഷബലി കൂടാതെ സര്‍പ്പബലി, ശൈവം വൈഷ്ണവം ഇങ്ങനെ രണ്ടുതരത്തിലുളള പൂജകളും, വേദമന്ത്രങ്ങളും സങ്കല്പങ്ങളും ഇവയെല്ലാം ഉള്‍ക്കൊളളിച്ചുകൊണ്ട് തയ്യാറാക്കിയിട്ടുളളതാണ് ക്രിയാപദ്ധതി എന്ന ഈ പുസ്തകം.
Reviews
There are no reviews yet.