Description
ഈ ഗ്രന്ഥം മൂന്നു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഒന്നാം ഭാഗത്തില്‍ പീഠികയായി ശബരിമലയെക്കുറിച്ച് ഒരു പൊതുവിവരണവും പുരാണകഥയെ അടിസ്ഥാനപ്പെടുത്തി ശാസ്താവിന്‍റെ ഉത്ഭവം മുതല്‍ ശബരിമലക്ഷേത്ര പ്രതിഷ്ഠവരെയുളള കഥകളുടെ വിവരണവും നിബന്ധിച്ചിരിക്കുന്നു. ശബരിമലയാത്രക്കാര്‍ അറിഞ്ഞിരിക്കേണ്ട പരശ്ശതം കാര്യങ്ങളേയും അനുഷ്ഠാനങ്ങളേയും മറ്റും പറ്റിയുളള വിശദവിവരങ്ങളാണ് രണ്ടാംഭാഗത്തില്‍ ചേര്‍ത്തിരിക്കുന്നത്. ധര്‍മ്മസ്വരൂപനിരൂപണം എന്ന മൂന്നാംഭാഗത്തില്‍ ശബരിമലയാത്രാചര്‍ച്ച, ബുദ്ധനും ശാസ്താവും ഒന്നെന്നുളള അഭിപ്രായഖണ്ഡനം, പന്തളരാജാക്കന്മാരും ശബരിമലയും, വാവര്, അയ്യപ്പന്‍ എന്ന പേര് വരുവാനുളള കാരണം തുടങ്ങി അനേകം കാര്യങ്ങളെക്കുറിച്ച് നിരൂപിക്കുകയാണ് ചെയ്തിട്ടുളളത്.
Reviews
There are no reviews yet.