Description
കൃഷ്ണനാട്ടത്തിലെ പൊയ്മുഖവേഷങ്ങള്‍
കേരളത്തില്‍ വളര്‍ന്നു വികസിച്ചതും ഇന്നും പ്രചാരത്തിലുളളതുമായ സംസ്കൃതനാടകാവതരണരൂപമാണ് കൃഷ്ണനാട്ടം. കലാരൂപമെന്നതിലുപരി മനുഷ്യന്‍റെ ദുഃഖദുരിതങ്ങളില്‍ നിന്ന് കരകയറാനായി അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന കലയാണിതെന്നാണ് ഇതിന്‍റെ മുഖ്യസവിശേഷത. ശ്രീകൃഷ്ണഭഗവാന്‍റെ അവതാരം മുതല്‍ സ്വര്‍ഗ്ഗാരോഹണം വരെയുളള കഥ എട്ട് ദിവസങ്ങളിലായാണ് കൃഷ്ണനാട്ടത്തില്‍ അവതരിപ്പിക്കുന്നത്. പൊയ്മുഖങ്ങളുപയോഗിച്ച് കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഫലിപ്പിക്കാനും ഇതിനു ശേഷിയുണ്ട്. കൃഷ്ണനാട്ടത്തിലെ പൊയ്മുഖവേഷങ്ങളെക്കുറിച്ചുളള ഒരു പഠനമാണ് ഇതിലെ പ്രതിപാദ്യവിഷയം. കലയുടെ ശാസ്ത്രീയതയും നാടന്‍കലകളുടെ ലാളിത്യവും ഒരുപോലെ ദര്‍ശിക്കുന്ന കൃഷ്ണനാട്ടത്തെ അടുത്തറിയുന്ന ഒരു കൃതി
Reviews
There are no reviews yet.