Description
ശ്രീരാമോദന്തം പഠനസഹായി
“ലളിതാ” ഭാഷാവ്യാഖ്യാനസഹിതം
പണ്ഡിതശ്രേഷ്ഠനും ഡോക്ടറുമായ ശ്രീ.വി.എം.ഡി നമ്പൂതിരിപ്പാടിന്റെ ഭഗീരഥപ്രയത്നമായി ഈ ശ്രീരാമോദന്തം പഠനസഹായിയെ വിശേഷിപ്പിയ്ക്കാം. സംസ്കൃതപഠനത്തിന്ന് മുന്നോടിയായി പഠിയ്ക്കുന്ന ലഘുകാവ്യങ്ങളില്പെട്ട ശ്രീരാമോദന്തം ഏഴുകാണ്ഡങ്ങളായി തിരിച്ചും ഓരോ ശ്ലോകത്തിന്നും പദാര്‍ത്ഥം, അന്വയം, അന്വയാര്‍ത്ഥം, ഭാഷ എന്നീക്രമത്തില്‍ വ്യാഖ്യാനിച്ചിരിയ്ക്കുന്നു.
സൂര്യന്, ഇന്ദ്രന് മുതലായ ദേവന്മാരുടെ പര്യായവും ചേര്‍ത്തിരിയ്ക്കുന്നു. ഇതിന്നും പുറമെ ശ്ലോകങ്ങളില്‍ വരുന്ന ക്രിയാപദങ്ങളുടെ രൂപങ്ങളും ചേര്‍ത്തിരിയ്ക്കുന്നു. ഏഴുകാണ്ഡങ്ങളിലായി ഒരു നൂറ്റിഅമ്പത്തിമൂന്ന് ശ്ലോകങ്ങളും മുന്നൂറോളം താളുകളിലായി അച്ചടിച്ചിരിയ്ക്കുന്നു. അനുബന്ധമായി ഇരുപതോളം താളുകളിലായി ഓരോ ശ്ലോകത്തിലേയും പദച്ഛേദവും ശ്ലോകാനുക്രമണികയും ചേര്‍ത്ത ഒരു ഉത്തമസംസ്കൃതപഠനസഹായിയായ ഉല്‍കൃഷ്ടകൃതി.
Reviews
There are no reviews yet.