Description
ആയുര്‍വ്വേദ ശാസ്ത്രമനുസരിച്ചുളള ദന്തധാവനം, എണ്ണതേയ്ക്കല്‍, കുളി, വ്യായാമം, ആഹാരം, വസ്ത്രധാരണം മുതലായവയുടെ വിധികളും; ധര്‍മ്മനിഷ്ഠ, ആതിഥ്യമര്യാദ, സംഭാഷണവിധി, പെരുമാറ്റരീതി മുതലായ സദാചാര നിയമങ്ങളും; രോഗകാരണങ്ങളും, രോഗപ്രതിരോധവിധികളുമടങ്ങിയ പ്രത്യേക അധ്യായവും; വസന്തം, ഗ്രീഷ്മം, വര്‍ഷം,ശരത്, ഹേമന്തം, ശിശിരം എന്നീ ഋതുക്കളില്‍ ശീലിയ്ക്കേണ്ട പ്രത്യേക ആഹാരാദികളും ഇതില്‍ ലളിതമായി വിവരിച്ചിരിയ്ക്കുന്നു.
സമുദ്രജലം, കൂപജലം, തടാകജലം മുതലായ ജലങ്ങളുടെ ഗുണവിശേഷങ്ങളും; പശുവിന്‍പാലില്‍, ആട്ടിന്‍പാല്‍, എരുമപ്പാല്‍ മുതലായവയുടെ ഗുണങ്ങളും; തേന്‍, എണ്ണ, മദ്യം എന്നിവയുടെ ഗുണങ്ങളും; ധാന്യങ്ങള്‍, പഴങ്ങള്‍ എന്നിവയുടെ ഗുണങ്ങളുമടങ്ങിയ ഈ ഉത്തമഗ്രന്ഥം ആരോഗ്യവും ദീര്‍ഘായുസ്സും ആഗ്രഹിയ്ക്കുന്ന ഏതൊരാള്‍ക്കും അത്യന്തം പ്രയോജനകരമാണ്.
പ്രശസ്തങ്ങളായ ആയുര്‍വേദഗ്രന്ഥങ്ങള്‍ക്കു പുറമെ മഹാഭാരതം, ഭഗവദ്ഗീത, ശിവപുരാണം, മനുസ്മൃതി, തൈത്തിരീയോപനിഷത്ത് മുതലായ ആര്‍ഷഗ്രന്ഥങ്ങളില്‍ നിന്നെടുത്ത പ്രമാണങ്ങളും ചേര്‍ത്തിരിയ്ക്കുന്നു. അഷ്ടവൈദ്യന്‍ ബ്രഹ്മശ്രീ വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരി അവര്‍കള്‍ വിരചിച്ച പുസ്തകം.
Reviews
There are no reviews yet.