Description
ദേഹശുദ്ധി, പ്രണവപ്രാണായാമം, പീഠം-ലിപി-അംഗം-ആയുധം-ഭൂഷമം എന്നീ ന്യാസങ്ങള്‍, വിഷ്ണു-ശിവന്-ദുര്‍ഗ്ഗ എന്നീ മൂര്‍ത്തികളുടെ പഞ്ചതത്വങ്ങള്‍, ശംഖപൂരണം, ആത്മാരാധന, പുഷ്പ പൂരണം കൂടിയ പ്രാരംഭക്രിയകളും അഭിവാദനം, രക്ഷിയ്ക്കല്‍, അഭിഷേകം, ആവാഹനം മുതലായ 24 സംജ്ഞകളും, അഭിവാദനമുദ്ര, നേത്രമുദ്ര, അഞ്ജലിമുദ്ര, ചക്രമുദ്ര, ശംഖമുദ്ര, പ്രാണാഹുതികള് മുതലായ അറുപത്തെട്ടു മുദ്രകളും, പീഠ-മൂര്‍ത്തി പൂജാമന്ത്രങ്ങളും സൂക്തങ്ങളും, ഗണപതി, സരസ്വതി, ദുര്‍ഗ്ഗ, വിഷ്ണു, ശിവന്, ഗംഗ, ലോകപാലന്മാര്‍, നവഗ്രഹങ്ങള്‍, വീരഭദ്രാദിമാതൃക്കള്, അന്നപൂര്‍ണ്ണേശ്വരി, ശങ്കരനാരായണന്, ഹനുമാന്, ബഗളാമുഖി തുടങ്ങിയ മുന്നൂറോളം മൂര്‍ത്തികളുടെ പൂജകള്‍, അസ്ത്രം-മൂലം-അംഗം-ച്ഛന്ദസ്സ്-ധ്യാനം തുടങ്ങിയ ക്രമത്തില്‍ സവിസ്തരം പ്രതിപാദിയ്ക്കുന്നതും, തന്ത്രി കക്കാട്ട് നാരായണന് നമ്പൂതിരി എഴുതിയതും, കാണിപ്പയ്യൂര്‍ ശങ്കരന് നമ്പൂതിരിപ്പാട് പരിശോധിച്ച തുമായ ഒരു വിസ്തരിച്ച പൂജാഗ്രന്ഥം.
Reviews
There are no reviews yet.