Description
വേദവേദാന്തപണ്ഡിതനും ഋഷികല്പനുമായിരുന്ന കെ.എന്‍.കൃഷ്ണന് നമ്പൂതിരി ഋഗ്വേദത്തിലെ ആദ്യമന്ത്രവും തൊട്ടുണര്‍ത്തി മറ്റ് നിരവധി മന്ത്രങ്ങളുടേയും സൂക്തങ്ങളുടേയും അര്‍ത്ഥവും സങ്കല്പവും ആദ്ധ്യാത്മികമായി വിശദമാക്കിക്കൊണ്ട് എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് വൈദികദര്ശനം. സമാധാനപരമായ സഹവര്‍ത്തിത്വത്തിനും സന്തോഷത്തിനും സഹായകമാകും വിധം എങ്ങനെ ജീവിക്കണമെന്ന ഉപദേശം കൂടിയാണിത്. വേദമന്ത്രോപാസനയുടെ ഫലവും പ്രയോജനവും എന്താണെന്നും പ്രതിപാദിക്കുന്നുണ്ട്. ആദ്ധ്യാത്മികചിന്തയും അനുഷ്ഠാനങ്ങളുമെല്ലാം ഭൗതികജീവിതത്തിന്റെ ഭദ്രമായ നൈരന്തര്യത്തിന് വേണ്ടിയാണെന്ന യാഥാര്‍ഥ്യം ഓര്‍മ്മിപ്പിക്കുന്നതോടൊപ്പം സംതൃപ്തനും കൃതാര്‍ത്ഥനുമായി തീരാനുളള വഴിയെന്താണെന്നു ഇതില്‍ വ്യക്തമാക്കുന്നു
Reviews
There are no reviews yet.