Description
ഗൃഹനിര്മ്മാണപദ്ധതി
ഗൃഹനിര്മ്മാണത്തിനര്ഹമായ ബ്രാഹ്ണാദി നാലു ജാതിക്കാര്‍ക്കും വിധിച്ച വിവിധതരം ഭൂമികളുടെ ലക്ഷണം ഭൂമിയുടെ അഭിവൃദ്ധികാലം, പറമ്പില്‍ വച്ചു പിടിപ്പിയ്ക്കേണ്ടതായ വൃക്ഷങ്ങളുടെ വിവരം, പിശാചവീഥി, ദേവവീഥി, കൂബേരവീഥി എന്നിങ്ങനെയുള്ള ഒമ്പതു വീഥികളുടെ സ്വഭാവവര്‍ണ്ണന, പറമ്പിനെ ഖണ്ഡങ്ങളാക്കി വേര്‍തിരിച്ചു രജ്ജസൂത്രങ്ങളെ നീക്കി സ്ഥാനനിര്‍ണ്ണയം ചെയ്തുകുറ്റിയടിയ്ക്കുന്ന രീതി. ബ്രഹ്മാവ്, ഈശാനന്, പര്ജ്ജന്യന്, ഇന്ദ്രന്, തുടങ്ങിയ നാല്പത്തിയഞ്ചു വാസ്തുദേവന്മാരുടെ പേരും സ്ഥാനവും, വാസ്തുപുരുഷന്റെ സ്വാഭാവവും വിവധതരം അളവുകോലുകളുടെ പ്രമാണവും ഉപയോഗവും തറ മുതല്‍ മേല്‍പ്പൂര കൂടി പണിയുന്നതിനുള്ള വിധിയും കണക്കുകളും, കട്ടിള, വാതില്‍, ഉത്തരം, കഴുക്കോല്, തൂണുകള്‍, എന്നിവയുടെ കണക്കുകളും, പൂജാമുറി, അടുക്കള എന്നിവയുടെ സ്ഥാനം, തൊഴുത്തിന്റെ സ്ഥാനനിര്‍ണ്ണയം മുതലായവ അടങ്ങിയ ഒരു തച്ചുശാസ്ത്രപുസ്തകമാണ് ഇത്.
Reviews
There are no reviews yet.